തിരുവനന്തപുരത്ത് പാലിൽ വിഷാംശം കണ്ടെത്തി


തിരുവനന്തപുരത്ത് പാലിൽ വിഷാംശം കണ്ടെത്തി. രാസവസ്തുവായ അഫ്‌ളാടോക്‌സിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പശുവിന് നൽകുന്ന തീറ്റയിലൂടെയാണ് ഇവ പാലിലെത്തുന്നതെന്നാണ് പ്രാഥമിക നിഗമനം. പാലിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നത് സംബന്ധിച്ച് വ്യാപകമായ ബോധവത്കരണത്തിന്റെ കുറവുണ്ടെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നു. ഇക്കാര്യത്തിൽ മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് ക്യാംപെയ്ൻ നടത്താനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ  തീരുമാനം. 

വൻകിട പാൽ കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ഡയറി ഫാമുകൾ, പാൽ കച്ചവടക്കാർ തുടങ്ങി എല്ലാ മേഖലകളിലും പരിശോധനയും കർശനമാക്കും.സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യവിഷബാധയുണ്ടാകുന്ന സാഹചര്യത്തിൽ ചെക്ക് പോസ്റ്റുകളിലുൾപ്പടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് പാലിൽ രാസവസ്തു കണ്ടെത്തിയത്. 10 ശതമാനം സാമ്പിളുകളിൽ നിലവിൽ അഫ്‌ളാടോക്‌സിൻ കണ്ടെത്തിയിട്ടുണ്ട്. പശുവിന് നൽകുന്ന തീറ്റയിലൂടെയാണ് ഇവ പാലിലെത്തുന്നതെന്നാണ് പ്രാഥമിക നിഗമനം.

article-image

setst

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed