ഒമാനിൽ മൂടൽ മഞ്ഞിന് സാധ്യത വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം


ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. മസ്‌കത്ത്, വടക്ക്-തെക്ക് ബാത്തിന, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ, അല്‍വുസ്ത, ദോഫാര്‍ എന്നീ ഗവര്‍ണറേറ്റുകളിലാണ് ഇന്ന് മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇത് ദൂരക്കാഴ്ചയെ ബാധിച്ചേക്കും. വാഹനമോടിക്കുന്നവര്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed