ഒമാനിൽ തീപിടുത്തം; പത്തുപേർക്ക് പരിക്ക്

ഒമാനിലെ മത്ര വിലായത്തില്‍ ഉള്‍പ്പെടുന്ന റൂവിയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടുത്തത്തിൽ നിരവധിപേർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ടുകൾ. പത്തിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിച്ച് ക്രെയിന്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം നടത്തിയത്. സമീപത്തെ കടകൾ അടയ്ക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.