പ്രവാസികളുടെ മക്കൾക്ക് ഇരുപതിനായിരം രൂപയുടെ സ്കോളർഷിപ്പുമായി നോർക്ക

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ വിദേശത്ത് ജോലി നോക്കുന്ന ഇസിആര്‍ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കള്‍ക്ക് അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളിലും കുറഞ്ഞത് രണ്ടു വര്‍ഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരിച്ചെത്തിയവരുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കവിയരുത്. 20,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര- ബിരുദ കോഴ്‌സുകള്‍ക്കോ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കോ 2021-22 അധ്യയന വര്‍ഷം പ്രവേശനം നേടിയവരായിരിക്കണം. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച റഗുലര്‍ കോഴ്‌സുകള്‍ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരായിരിക്കണം. ഒറ്റത്തവണയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നത്. www.scholarship.norkaroots.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി 26.