അധ്യാപകരേയും കുടുംബങ്ങളെയും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ നിന്നും ഒഴിവാക്കി ഒമാൻ


മസ്‍കത്ത്: ഒമാനിലേക്ക് എത്തുന്ന സർക്കാർ, സ്വകാര്യ, അന്തർദേശീയ സ്ഥാപനങ്ങളിലെ എല്ലാ അധ്യാപക ജീവനക്കാരെയും, അവരുടെ കുടുംബങ്ങളെയും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ നിന്നും ഒമാൻ സുപ്രീം കമ്മിറ്റി ഒഴിവാക്കി. എന്നാൽ അവർ ഇലക്ട്രോണിക് ബ്രേസ്‍ലൈറ്റ് ധരിച്ചുകൊണ്ട് വീടുകളിൽ ഹോം ക്വാറന്റീൻ പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു.
ഒമാനിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed