ഒമാനിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധമാക്കുന്നു

മസ്കറ്റ്: പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഒമാൻ കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുന്നു. ഒമാൻ സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം. രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്രചെയ്യുന്നതിനും വാക്സിൻ നിർബന്ധമാക്കിയേക്കും. സർക്കാർ ഓഫീസുകളിൽ പ്രവേശിക്കാനും വാക്സിൻ നിർബന്ധമാക്കുന്ന കാര്യം സർക്കാരിന്റെ ആലോചനയിലാണ്. ഇതുസംബന്ധിച്ച പഠനങ്ങൾ നടക്കുകയാണെന്ന് സുപ്രീംകമ്മിറ്റി അറിയിച്ചു. കോവിഡ് വാക്സിനേഷൻ അതിവേഗത്തിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ഊർജിതശ്രമത്തിലാണ് ഒമാൻ ഭരണകൂടം.