ഇന്ന് സൗദി അറേബ്യയിൽ 3183 പുതിയ കോവിഡ് കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് സ്ഥിതിഗതിയിൽ നേരിയ ശമനം. പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് അനുഭവപ്പെടുന്നു. രോഗമുക്തരുടെ എണ്ണം ഉയരുകയും ചെയ്തു. ഇന്ന് 41 പേർ മരിച്ചു. 2100 ആയി ആകെ മരണസംഖ്യ. 3046 പേർ പുതുതായി സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 1,58,050 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3183 പേരിലാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. 2,23,327 ആയി ആകെ രോഗബാധിതരുടെ എണ്ണം. 60,131 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 2225 പേരുടെ നില ഗുരുതരമാണ്. ഒരു ദിവസത്തിനിടെ 53,153 കോവിഡ് പരിശോധനകൾ നടന്നു. രാജ്യത്താകെ ഇതുവരെ 21,24,976 സ്രവസാമ്പിളുകൾ പരിശോധിച്ചു.

