ഒമാനിൽ ഇന്ന് 1210 പേർക്ക് കൂടി കൊവിഡ് രോഗബാധ


മസ്ക്കറ്റ്: ഒമാനിൽ‍ കൊവിഡ് രോഗികളുടെ എണ്ണം അന്പതിനായിരം കടന്നു. ഇന്ന് 1210 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 939 ഒമാൻ സ്വദേശികളും 271 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 50207 ആയി. ഇന്ന് ഒന്പത് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 233 ആയി ഉയർന്നു. 32005 പേർ സുഖം പ്രാപിച്ചുവെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed