സുരക്ഷാ ജീവനക്കാരന് കൊവിഡ്; പൊന്നാനി ട്രഷറി അടച്ചു
പൊന്നാനി: സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊന്നാനി ട്രഷറി അടച്ചു. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനി താലൂക്ക്, താനൂർ നഗരസഭ, എടക്കര ഗ്രാമപഞ്ചായത്തിലെ 3,4,5 വാർഡുകൾ, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ 21−ാം വാർഡിലും മലപ്പുറം ജില്ലാ ഭരണകൂടം കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് തിരൂരങ്ങാടി നഗരസഭാ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് കൊവിഡ് രോഗം ബാധിച്ച പശ്ചാത്തലത്തിൽ നഗരസഭ ഓഫീസും അടച്ചു.

