ഒമാനില്‍ ഇന്ന് 1142 പേര്‍ക്ക് കോവിഡ് ബാധ


മസ്കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1142 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിരുടെ എണ്ണം 33536 ആയി. രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 142 ആയി. 17972 പേര്‍ക്കാണ് രോഗം ഭേദമായത്. പുതുതായി രോഗം കണ്ടെത്തിയവരില്‍ 471 പേര്‍ പ്രവാസികളാണ്. 15422 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 100 മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed