ഖത്തറില്‍ 1199 പേര്‍ക്ക് പുതുതായി കോവിഡ്
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1199 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. ഈ സമയപരിധിയില്‍ അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്‍തു. ഇതോടെ മരണസംഖ്യ 100 കടന്നു. 104 പേരാണ് ഖത്തറില്‍ ഇതുവരെ കൊവിഡിന് കീഴടങ്ങിയത്. 73428 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 17591 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 90778 പേരാണ് രോഗബാധിതരായത്.

