മയക്കുമരുന്ന് കടത്ത്: ഒമാനിൽ മൂന്ന് പ്രവാസികൾ പിടിയിൽ
മസ്ക്കറ്റ്: ഒമാനിൽ മയക്കുമരുന്ന് കടത്തിയ കുറ്റം ചുമത്തി മൂന്ന് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഖുറിയത്ത് തുറമുഖത്തിന് സമീപത്തായിരുന്നു സംഭവം. ബോട്ടിൽ മയക്കുമരുന്ന് കടത്തുകയായിരുന്ന സംഘത്തെ കോസ്റ്റ്ഗാർഡ് ബോട്ടുകൾ പിടികൂടുകയായിരുന്നുവെന്ന് ശനിയാഴ്ച റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

