ലോറി ഡ്രൈവർക്ക് കോവിഡ്; കട്ടപ്പന മാർക്കറ്റ് അടച്ചു
കട്ടപ്പന: ഇടുക്കിയിൽ വെള്ളിയാഴ്ച രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കട്ടപ്പനയിലെ മാർക്കറ്റ് അടച്ചു. കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ കട്ടപ്പനയിലെ പഴം−പച്ചക്കറി മാർക്കറ്റിലെ ലോറി ഡ്രൈവറാണ്. ഇതേ തുടർന്നാണ് മാർക്കറ്റ് അടക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയത്.

