ഒമാനിൽ ഇന്ന് 739 പേർക്ക് കൂടി കൊവിഡ്: മൂന്ന് മരണം
മസ്കത്ത്: ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്നുപേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 119 ആയി. ഇന്ന് 739 പേർക്കാണ് ഒമാനിൽ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 302 പേർ ഒമാൻ സ്വദേശികളും 437 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ ഇതുവരെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 26,818.ആയി. ഇതിൽ 13,264 പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

