പുതിയ സ്‌കൂളുകൾക്കും നേഴ്‌സറികൾക്കും അനുമതി നൽകി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി


പ്രദീപ് പുറവങ്കര

ബഹ്‌റൈനിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിർണ്ണായക നിയന്ത്രണ നിബന്ധനകൾക്കും പുതിയ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമ അംഗീകാരം നൽകി. രണ്ട് പുതിയ സ്വകാര്യ സ്‌കൂളുകൾ, 11 മുൻഗണനാ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ലൈസൻസ് നൽകുന്നതിനും നിലവിലുള്ള മൂന്ന് പ്രമുഖ സ്വകാര്യ സ്‌കൂളുകളുടെ സേവനങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള അനുമതിയാണ് മന്ത്രി നൽകിയിരിക്കുന്നത്.

ജിഎഫ്എച്ച് ആലിയ നാഷണൽ സ്‌കൂൾ, അൽ ആഫാഖ് മോഡൽ സ്‌കൂൾ എന്നിവയ്ക്കാണ് പുതിയ സ്വകാര്യ സ്‌കൂളുകൾക്കുള്ള ലൈസൻസ് അനുവദിച്ചിരിക്കുന്നത്. ഇതിനുപുറമേ, റവാന് പ്രീസ്കൂൾ, അൽ മൊസ്ൻ കിന്റർഗാർട്ടൻ, ലീൻ പ്രീസ്കൂൾ, ഫിക്ർ കിന്റർഗാർട്ടൻ, ലേൺ ആൻഡ് ഫൺ ഡേകെയർ, ലിറ്റിൽ കിഡ്‌സ് കിന്റർഗാർട്ടൻ, അൽ ബിദായ കിന്റർഗാർട്ടൻ എന്നീ ഏഴ് നാഷണൽ പ്രീ-സ്‌കൂളുകൾക്കും ഹാപ്പി ഹാർട്ട് കിന്റർഗാർട്ടൻ, സ്റ്റെപ്പ് ബൈ സ്റ്റെപ്പ് കിന്റർഗാർട്ടൻ, കിഡ്‌സ് വേൾഡ് കിന്റർഗാർട്ടൻ, കുനൂസ് അറാദ് നഴ്‌സറി എന്നീ നാല് അന്താരാഷ്ട്ര പ്രീ-സ്‌കൂളുകൾക്കും ലൈസൻസ് നൽകിയിട്ടുണ്ട്.

നിലവിലുള്ള സ്വകാര്യ സ്‌കൂളുകളിൽ പുതിയ ഘട്ടങ്ങളും ക്ലാസുകളും ആരംഭിക്കുന്നതിനുള്ള വിപുലീകരണ നടപടികൾക്കും മന്ത്രി അംഗീകാരം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ഫ്രഞ്ച് സ്‌കൂളിൽ നഴ്‌സറി വിഭാഗം കൂട്ടിച്ചേർക്കാനും, അൽ ഫജ്ർ പ്രൈവറ്റ് സ്‌കൂളിൽ ഇയർ സിക്സ് ക്ലാസുകൾ ആരംഭിക്കാനും, ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ക്രിയേറ്റീവ് സയൻസ് ബഹ്‌റൈനിൽ പ്രെപ്പറേറ്ററി ഘട്ടം ഉൾപ്പെടുത്താനും തീരുമാനമായി.

കൂടാതെ, കാനഡിയൻ സ്‌കൂൾ ബഹ്‌റൈൻ നൽകുന്ന ഡോഗ്‌വുഡ് ഡിപ്ലോമയ്ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ജനറൽ സെക്കൻഡറി എജ്യുക്കേഷൻ സർട്ടിഫിക്കറ്റിന് തതുല്യമായ അംഗീകാരം നൽകുന്ന നിർണ്ണായക തീരുമാനത്തിനും ഡോ. മുഹമ്മദ് മുബാറക് ജുമ അനുമതി നൽകി.

article-image

ോിോേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed