കേന്ദ്ര സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി; 'പ്രധാനമന്ത്രി' എന്ന് പുനർനാമകരണം ചെയ്തു


ശാരിക

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരുകളിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണായകമായ ഈ പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. ഇനി മുതൽ ഇന്ദിരാഗാന്ധിയുടെ പേരിലുണ്ടായിരുന്ന വയോജന, വിധവ, ഭിന്നശേഷി പെൻഷൻ പദ്ധതികൾ 'പ്രധാനമന്ത്രി' എന്ന പേരിലായിരിക്കും അറിയപ്പെടുക.

2026-27 മുതൽ 2030-31 വരെയുള്ള അടുത്ത അഞ്ചുവർഷത്തേക്ക് ഈ പദ്ധതികൾ തുടർന്നു കൊണ്ടുപോകുന്നതിനായി 53,428 കോടി രൂപ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്.

പുതിയ തീരുമാനം അനുസരിച്ച്, ദേശീയ സാമൂഹിക സഹായ പദ്ധതി ഇനി മുതൽ പ്രധാൻ മന്ത്രി സാമാജിക് സഹായത യോജന എന്നും, ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ എന്നത് പ്രധാൻ മന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന എന്നും അറിയപ്പെടും. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പ്രധാൻ മന്ത്രി വിധവാ പെൻഷൻ യോജനയായും, ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പ്രധാൻ മന്ത്രി ദിവ്യാംഗ്ജൻ പെൻഷൻ യോജനയായും മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ ദേശീയ കുടുംബാനുകൂല്യ പദ്ധതി പ്രധാൻ മന്ത്രി പരിവാർ ലാഭ് യോജന എന്ന പേരിലുമായിരിക്കും ഇനി അറിയപ്പെടുക.

പേരുമാറ്റത്തിന് പുറമെ, ഭിന്നശേഷി പെൻഷനുള്ള അർഹതാ മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ വലിയ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻപുണ്ടായിരുന്ന 80 ശതമാനം വൈകല്യം എന്നത് 40 ശതമാനമായി കുറയ്ക്കുകയും, ജനനം മുതൽ തന്നെ പെൻഷനുള്ള അർഹത ബാധകമാക്കുകയും ചെയ്തിട്ടുണ്ട്.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed