ജർമനിയിൽ ഫ്ലാറ്റിനു തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ച സംഭവം: മനഃപൂർവം തീവച്ചതെന്ന് സംശയം; റൊമാനിയൻ പൗരൻ അറസ്റ്റിൽ


ശാരിക

ജർമിനി: ജർമനിയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ വെന്തുമരിച്ച സംഭവത്തിൽ വഴിതിരിവ്. കെട്ടിടത്തിന് മനഃപൂർവം തീയിട്ടതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 വയസ്സുകാരനായ റൊമാനിയൻ പൗരനെ ജർമൻ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), കൊല്ലം പെരിനാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് ദാരുണമായി മരിച്ചത്. അപകടത്തിൽ പുക ശ്വസിച്ച് അവശനിലയിലായ അഞ്ചുപേർ ചികിത്സയിലാണ്. ആറു മാസം മുൻപാണ് നോവ ജർമനിയിലെത്തിയത്. ബി.എഡ് ബിരുദധാരിയായ അഞ്ജലി സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിൽ ജോലിക്കായി ഈ വർഷം ജൂലൈയിലാണ് ജർമനിയിലെത്തിയത്. സിവിൻ ജോണി രണ്ടാഴ്ച മുൻപാണ് അവിടേക്ക് പോയത്.

ജർമനിയിലെ ബോഹും നഗരത്തിലെ പാർപ്പിട മേഖലയിലുള്ള ഫ്ലാറ്റിൽ ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം 4.15-ഓടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപ്പാർട്ട്‌മെന്റിനുള്ളിൽ നിന്നാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

തീ പടിക്കെട്ടുകളിലൂടെ മുകളിലേക്ക് വ്യാപിച്ചതിനാൽ അഗ്നിരക്ഷാസേനയ്ക്ക് കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് പ്രവേശിക്കുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ മറ്റ് മാർഗങ്ങൾ കണ്ടെത്തേണ്ടി വന്നു. രണ്ട് പേരെ ടേൺടേബിൾ ലാഡർ ഉപയോഗിച്ചും മറ്റ് രണ്ട് പേരെ പോർട്ടബിൾ ഏണികൾ ഉപയോഗിച്ചുമാണ് രക്ഷപ്പെടുത്തിയത്. മറ്റൊരാളെ സുരക്ഷാ കുഷ്യൻ ഉപയോഗിച്ചും സുരക്ഷിതമായി പുറത്തെത്തിച്ചു.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed