തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് സങ്കീര്ണം; സന്ദർശിച്ചത് നിരവധി കടകൾ
തിരുവനന്തപുരം: തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച മൊബൈൽ ഷോപ്പ് ജീവനക്കാരന്റെ റൂട്ട് മാപ്പ് സങ്കീർണം. നിലന്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ കൊച്ചിയിലെ പല കടകളും ഇയാൾ സന്ദർശിച്ചു. തിരുവനന്തപുരം ഫോർട്ട് പോലീസ് േസ്റ്റഷനും ഇയാൾ സന്ദർശിച്ചു. രണ്ടു ദിവസം മുന്പാണ് തിരുവനന്തപുരം മൊബൈൽ ഷോപ്പിലെ ജീവനക്കാരന് കൊവിഡ് പോസിറ്റീവായിത്. കഴിഞ്ഞ മുപ്പത്തിയൊന്നിനാണ് ഇയാൾ നിലന്പൂരിൽ നിന്ന് കൊച്ചിയിലെത്തിയത്. രാവിലെ ആറുമണിക്ക് ഇയാൾ കലൂരിലുളള ഓട്ടോമൊബൈൽ ഷോപ്പ് സന്ദർശിച്ചു. ഇടപ്പള്ളിയിലുള്ള ദുബൈ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണവും കഴിച്ചു. പിന്നീട് വടുതലയിലെ വീട്ടിൽ പോയ ഇയാൾ മറൈൻ ഡ്രൈവിലുള്ള മൊബൈൽ ഷോപ്പിൽ രണ്ടുതവണ സന്ദർശനം നടത്തി.
മൂന്നാം തീയ്യതിയാണ് ഇയാൾ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തെത്തിയത്. യാത്രയ്ക്കിടയിൽ കൊല്ലത്തുള്ള ഒരു പെട്രോൾ പന്പിൽ കയറിയിട്ടുണ്ട്. മണക്കാട്ടെ മൊബൈൽ ഷോപ്പിലെത്തിയ ഇയാൾ പിന്നീട് ഇഞ്ചയ്ക്കലിലെ തട്ടുകടയിലും പേട്ടയിലെ വീട്ടിലും പോയി. കഴിഞ്ഞ ഒന്പതിന് ഇയാൾ ഫോർട്ട് പോലീസ് േസ്റ്റഷൻ അടക്കം സന്ദർശനം നടത്തി. ഇവിടുത്തെ നാല് പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. പത്താം തീയ്യതി ചാലാ മാർക്കറ്റിലും പോയിട്ടുണ്ട്.
പതിനൊന്നാം തിയതി ബീമാ പള്ളിയിലും സന്ദർശിച്ചു. പിതിമൂന്നാം തീയ്യതിയാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്. പതിനഞ്ചാം തീയ്യതി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

