ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിൻ്റെ പിഎ രാജിവച്ചു; പിന്നിൽ പാർട്ടിയിലെ വിഭാഗീയതയെന്ന് സൂചന
ശാരിക
തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിൻ്റെ പേഴ്സണൽ അസിസ്റ്റന്റ് (പിഎ) വിമൽ രാജ് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി സമർപ്പിച്ചതെന്നാണ് വിമൽ രാജ് ഔദ്യോഗികമായി വ്യക്തമാക്കിയതെങ്കിലും, എംഎൽഎ ഓഫീസിൻ്റെ പ്രവർത്തനങ്ങളെച്ചൊല്ലിയും ജീവനക്കാരുടെ നിയമനത്തെച്ചൊല്ലിയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ നിലനിൽക്കുന്ന രൂക്ഷമായ വിഭാഗീയതയാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ, യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപിനെ പിഎ ആയി നിയമിക്കാൻ നടത്തിയ നീക്കം കോൺഗ്രസ് പ്രവർത്തകർക്കും പ്രദേശത്തെ നേതാക്കൾക്കുമിടയിൽ കടുത്ത അമർഷത്തിനും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് ഭരണവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾക്കിടെ പിഎയുടെ അപ്രതീക്ഷിത രാജി.
്േി്േി

