കൊല്ലത്ത് ഹോം ക്വാറന്‍റീൻ ലംഘിച്ച് കറങ്ങി നടന്നയാളെ പൊലീസ് പിടികൂടി


കൊല്ലം: കൊല്ലത്ത് ഹോം ക്വാറന്റൈനിൽ കഴിയണമെന്ന നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ ആളെ പൊലീസ് പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കടപ്പാക്കട ചന്തയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച കർണാടകയിൽ‍ നിന്നെത്തിയ ഇയാളെ ആരോഗ്യവകുപ്പ് കണ്ടെത്തി ഗൃഹ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ വീട്ടിൽ കഴിയാതെ വഴിയോരങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു ഇയാൾ.

ഇന്ന് ചന്തയിൽ ഇയാളോടൊപ്പം മദ്യപിച്ച നാലുപേരെയും ഇതിൽ ഒരാളുടെ ഭാര്യയെയും പൊലീസ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾ കർണാടകയിൽ നിന്ന് എങ്ങനെ കൊല്ലത്തെത്തിയെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ഇയാൾ നൽകുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed