വൻ ഭീഷണി ഉയർത്തി ഒമാനിൽ വീണ്ടും വെട്ടുകിളികൾ


മസ്കത്ത്:  ഒമാനിലെ കാർഷിക മേഖലയ്ക്കു വൻ ഭീഷണിയായി വെട്ടുവിളികൾ വീണ്ടും. 2 മാസം മുൻപ് കീടനാശിനി പ്രയോഗത്തിലൂടെ തുരത്തിയ വെട്ടുകിളികളാണ് മടങ്ങിയെത്തിയത്. കോവിഡ് പ്രതിരോധ നടപടികളിലേക്ക് അധികൃതരുടെ ശ്രദ്ധ തിരിഞ്ഞതോടെയാണ് വെട്ടുകിളി ശല്യം വീണ്ടും രൂക്ഷമായതെന്നു കർഷകർ പറയുന്നു.

കൂട്ടത്തോടെയെത്തി ഒരു മേഖലയിലെ കാർഷിക വിളകൾ തിന്നുതീർക്കുന്ന വെട്ടുകിളിക്കൂട്ടങ്ങൾ സമ്പദ് ഘടനയ്ക്കു വൻ വെല്ലുവിളിയാണ്. യുഎഇയോടു ചേർന്ന അതിർത്തി ഗ്രാമമായ ബുറൈമിയിൽ കഴിഞ്ഞ 10 ദിവസമായി ഇവയുടെ ശല്യം രൂക്ഷമാണെന്ന് കർഷകർ പരാതിപ്പട്ടു. സമീപ ഗവർണറേറ്റുകളിലും മസ്കത്തിലും ഇവ എത്തിത്തുടങ്ങിയെന്നു റിപ്പോർട്ടുണ്ട്. ബുറൈമിയിലും സമീപ മേഖലകളിലും കാരറ്റ്, നാരങ്ങ, കുക്കുമ്പർ, തക്കാളി, ഉരുളക്കിഴങ്ങ്, സവാള, തണ്ണിമത്തൻ എന്നിവയാണ് പ്രധാനമായും വിളയുന്നത്.


യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ഇവ കയറ്റുമതി ചെയ്യുന്നുമുണ്ട്. ഒമാനിൽ 2014നു ശേഷമുള്ള ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണ് ഇത്തവണയുണ്ടായത്. തെക്കൻ ഷർഖിയ, അൽ വുസ്ത, മസ്കത്ത്, ദാഹിറ ഗവർണറേറ്റുകളിൽ ലക്ഷക്കണക്കിന് വെട്ടുകിളികളാണ് മാസങ്ങൾക്കു മുൻപ് എത്തിയത്. തംറൈത്, ദാഹിറ വാദി, ദാഖ് ലിയ, ഷർഖിയ, ജമ്മാഹ്, മഹ്ദ എന്നിവ ആക്രമണ സാധ്യത കൂടിയ മേഖലകളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed