മധ്യപ്രദേശിൽ ലോറി മറിഞ്ഞ് അഞ്ച് കുടിയേറ്റ തൊഴിലാളികൾ മരിച്ചു


ഭോപ്പാൽ: ലോക്ക്ഡൗണിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ പലായനം വീണ്ടും ദുരന്തത്തിൽ. മധ്യപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾ കയറിയ ലോറി മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഹൈദരാബാദിൽ നിന്നും മധ്യപ്രദേശിലെ ഝാൻസിയിലേക്കും ഉത്തർപ്രദേശിലേക്കും പോയവരാണ് അപകടത്തിൽപ്പെട്ടത്. മാങ്ങാകയറ്റിയ ട്രക്കിലാണ് ഇവർ യാത്ര ചെയ്തത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തലകീഴായി മറിയുകയായിരുന്നു. 

മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിന് 200 കിലോമീറ്റർ അകലെ നരസിംഹപുരിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ പാളത്തിൽ ഉറങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികളുടെ മേൽ ട്രെയിൻ കയറിയിറങ്ങി 16 പേർ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുടിയേറ്റ തൊഴിലാളികളുടെ പലായനം വീണ്ടും ദുരന്തത്തിൽ കലാശിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed