ഒമാനില്‍ സെലക്ടീവ് ടാക്സ് ശനിയാഴ്ച നിലവില്‍ വരും
ഒമാൻ: ഒമാനിൽ സെലക്ടീവ് ടാക്സ് ശനിയാഴ്ച മുതൽ നിലവിൽ വരും. , ആരോഗ്യത്തിന് ഹാനികരമായ സിഗരറ്റ് അടക്കം പുകയില ഉൽപ്പന്നങ്ങൾക്കും മദ്യത്തിനും പന്നിയിറച്ചിക്കും ഊര്‍ജപാനീയങ്ങൾക്കുമെല്ലാം നൂറ് ശതമാനം അധിക നികുതിയാണ് ചുമത്തുക. ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങളുടെയും ആഹാര പദാർഥങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനും വേണ്ടിയാമിത്. എക്സൈസ് നികുതിയുടെ രൂപത്തിലാണ് അധിക നികുതി ചുമത്തുക. അഞ്ഞൂറ് ബൈസ വിലയുള്ള ഊർജ പാനീയങ്ങൾക്ക് ഒരു റിയാലും 1.2 റിയാൽ വിലയുള്ള സിഗരറ്റ് പാക്കറ്റിന് 2.4 റിയാലും ശനിയാഴ്ച മുതൽ നൽകേണ്ടി വരും. ജി.സി.സി രാജ്യങ്ങളുടെ പൊതുതീരുമാനത്തിന്റെ ഭാഗമായാണ് സെലക്ടീവ് ടാക്സ് ഒമാനിലും ഏർപ്പെടുത്തുന്നത്. 2015ല്‍ റിയാദിൽ നടന്ന ജി.സി.സി സുപ്രീം കൗൺസിലിെന്റെ 36-ാമത് ഉച്ച കോടിയിലാണ് പുതിയ നികുതി നടപ്പിലാക്കാൻ തീരുമാനിച്ചത്.
കുവൈത്ത് ഒഴിച്ചുള്ള ജി.സി.സി രാജ്യങ്ങളെല്ലാം തന്നെ ഇതിനകം ഈ നികുതി സമ്പ്രദായം നടപ്പിൽ വരുത്തി കഴിഞ്ഞു. സെലക്ടീവ് ടാക്സ് ബാധകമായ സാധനങ്ങൾ സ്റ്റോക്കുള്ളവർ നിയമം നിലവിൽ വന്ന് 15 ദിവസത്തിനകം സ്റ്റോക്കിെന്റെ വിശദ വിവരങ്ങൾ അറിയിക്കുകയും നികുതി അടക്കുകയും വേണമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ഉൽപന്നങ്ങൾ സ്റ്റോക്കുള്ളവർ പൂഴ്ത്തിവെച്ച ശേഷം ഉയർന്ന വിലക്ക് വിൽക്കാനുള്ള സാധ്യത തടയാൻ ലക്ഷ്യമിട്ടാണ് സർക്കാറിന്റെ നിർദേശം.

