ഒമാൻ - ഇൻഡ്യ ഷോർട്ട്‌ ഫിലിം ഫെസ്റ്റിവൽ ആഗസ്റ്റ്‌ 8 മുതൽ


മസ്കറ്റ് : ഇൻഡ്യൻ എംബസ്സി മസ്കറ്റ്‌- ഒമാൻ ഫിലിം സൊസൈറ്റിയും, കലാമണ്ടലം മസ്കറ്റുമായി ചേർന്ന് ഒമാൻ - ഇൻഡ്യ ഷോർട്ട്‌ ഫിലിം ഫെസ്റ്റിവൽ നടത്തുന്നു. ആഗസ്റ്റ്‌ 8 മുതൽ 10 വരെയാണ്‌ ഫെസ്റ്റിവൽ നടക്കുന്നത്‌.

സ്വാതന്ത്ര്യത്തിന്റെ 70 ആം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്‌ ഇൻഡ്യൻ എംബസ്സി മസ്കറ്റ്‌ - ഒമാനിൽ സംഘടിപ്പിക്കുന്ന "ഒമാൻ - ഇൻഡ്യ ഷോർട്ട്‌ ഫിലിം ഫെസ്റ്റിവൽ" ആഗസ്റ്റ്‌ 8 മുതൽ 10 വരെ നടക്കും. ഇതാദ്യമായാണ്‌. ഒമാനിലെയും ഇൻഡ്യയിലേയും ഷോർട്ട്‌ ഫിലിം നിർമ്മാതാക്കൾക്കു ഒരുമിച്ചു പങ്കെടുക്കാവുന്ന ഷോർട്ട്‌ ഫിലിം ഫെസ്റ്റിവൽ ഒമാനിൽ നടക്കുന്നത്‌. ഇംഗ്ലീഷ്‌, അറബിക്‌ അല്ലെങ്കിൽ മറ്റു ഏതു ഇൻഡ്യൻ ഭാഷാ ഹൃസ്വചിത്രങ്ങളും മൽസരത്തിനു പരിഗണിക്കും. ഒമാനിലെ ഷോർട്ട്‌ ഫിലിം നിർമ്മാണത്തിനു പ്രചോദനവും പ്രോൽസാഹനവും നൽകുന്നതിനാണ്‌ ഇത്തരത്തിൽ ഒരു ഷോർട്ട്‌ ഫിലിം ഫെസ്റ്റിവൽ നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു.

മൽസരത്തിനുള്ള ഫിലിം സംവിധാനം ചെയ്യേണ്ടത്‌ ഒരു ഒമാനിയോ അഥവ ഇൻഡ്യൻ പ്രവാസിയോ ആയിരിക്കണമെന്നതാണ്‌ മുഖ്യ നിബന്ധന. 5 മിനിറ്റ്‌ മുതൽ 15 മിനിറ്റ്‌ വരെയുള്ള ചിത്രങ്ങൾ പരിഗണിക്കും. ചടങ്ങിൽ അറബിക്‌, ഇംഗ്ലീഷ്‌ ലോഗോകൾ അംബാസഡർ ഇന്ദ്രമണി പാണ്ഡേ പ്രകാശനം ചെയ്തു. അംബസഡർ ഇന്ദ്രമണി പാണ്ഡേ, ഒമാൻ ഫിലിം സൊസൈറ്റി ചെയർമ്മാൻ മുഹമ്മദ്‌ അൽ കിണ്ഡി, കലാമണ്ഡലം ഗോപകുമാർ , ഷിലിൻ പൊയ്യാറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed