പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലീസുകാരുടെ തമ്മിൽതല്ല്: പ്രൊബേഷൻ എസ്.ഐക്ക് സസ്പെൻഷൻ


ഷീബ വിജയൻ

തിരുവല്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കുകയും മുതിർന്ന ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്ത പ്രൊബേഷൻ എസ്.ഐ കൃഷ്ണമോഹനെ സസ്പെൻഡ് ചെയ്തു. മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇയാൾ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എച്ച്.ഒയെ ആണ് മർദിച്ചത്. ഡ്യൂട്ടിയിലില്ലാതിരുന്ന കൃഷ്ണമോഹനും സംഘവും വേദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ചത് തടഞ്ഞതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. ഇയാൾക്കൊപ്പം സഹോദരങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

article-image

DEQWAEQRWEQWQW

You might also like

  • Lulu Exchange
  • Straight Forward

Most Viewed