തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു


ഷീബ വിജയൻ

തുറവൂർ താലൂക്ക് ആശുപത്രിയിലെ മരുന്ന് ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ പത്ത് മണിയോടെ ഡയാലിസിസ് യൂണിറ്റിന് മുകളിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പുക കണ്ടയുടൻ ജീവനക്കാർ ഡയാലിസിസ് രോഗികളെ പുറത്തെത്തിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഫയർഫോഴ്സിന്റെ വിവിധ യൂണിറ്റുകൾ ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും ഉപകരണങ്ങളും നശിച്ചു.

article-image

ASDADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed