ഗുണ്ടാ നേതാവുമായി അടുത്ത ബന്ധം ;മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ


ഷീബ വിജയൻ

തിരുവനന്തപുരം : ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധം പുലർത്തിയ പേട്ട സ്റ്റേഷനിലെ മൂന്ന് സി.പി.ഒമാരെ സസ്പെൻഡ് ചെയ്തു. ജെ.ആർ. റിയാസ്, മുഹമ്മദ് ഷാഫി, ശ്രീകുമാർ എന്നിവർക്കെതിരെയാണ് നടപടി. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന് സ്റ്റേഷനിൽ വെച്ച് ഫോൺ വിളിക്കാനും ഇഷ്ടപ്പെട്ട ഭക്ഷണം എത്തിച്ചു നൽകാനും ഇവർ സൗകര്യം ചെയ്തുകൊടുത്തതായി കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

article-image

ADSWADSWADSASD

You might also like

  • Lulu Exchange
  • Straight Forward

Most Viewed