'ബൈ ബൈ പിണറായി' ഫ്ലക്സിനെച്ചൊല്ലി സംഘർഷം; ഏഴ് സി.പി.എം പ്രവർത്തകർക്കെതിരെ കേസ്


ഷീബ വിജയൻ

കളമശേരിയിൽ 'ബൈ ബൈ പിണറായി' എന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഏഴ് സി.പി.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി മെവിൻ ജോയി നൽകിയ പരാതിയിലാണ് ചെങ്ങമനാട് പോലീസ് നടപടിയെടുത്തത്. കുന്നുകരയിൽ സ്ഥാപിച്ച ഫ്ലക്സ് കത്തിച്ചതുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. കോൺഗ്രസ് ഓഫീസിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും സാധനങ്ങൾ നശിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

article-image

asdsaadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed