ബിജെപിയെ സഭകൾ രഹസ്യമായി കുത്തുന്നു; കേസരിയിൽ രൂക്ഷവിമർശനം
ഷീബ വിജയൻ
ക്രൈസ്തവ സഭകളുടെ നിലപാടുകളെ വിമർശിച്ച് ആർഎസ്എസ് മുഖപത്രമായ കേസരി. സഭകൾ സ്വന്തം ആവശ്യങ്ങൾക്കായി ബിജെപിയോട് പരസ്യമായി അടുപ്പം കാണിക്കുകയും എന്നാൽ രഹസ്യമായി രാഷ്ട്രീയമായി ദ്രോഹിക്കുകയും ചെയ്യുന്നുവെന്ന് ലേഖനം ആരോപിക്കുന്നു. എഫ്സിആർഎ നിയമഭേദഗതിക്കെതിരെ മെത്രാന്മാർ സ്വീകരിച്ച നിലപാടുകളെയും ലേഖനം ചോദ്യം ചെയ്യുന്നുണ്ട്. സുവിശേഷ പ്രവർത്തനത്തിന്റെ മറവിൽ വ്യാപക മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇതിനായി കേരളത്തിൽ നിന്നുള്ള പുരോഹിതരും കന്യാസ്ത്രീകളും ലോകമെമ്പാടും പ്രവർത്തിക്കുന്നുണ്ടെന്നും 'സഭകൾ വിരട്ടുന്നത് ആരെ' എന്ന ലേഖനത്തിൽ ജി.കെ. സുരേഷ് ബാബു കുറിക്കുന്നു.
greregsesw




