തു­ല്യതാ­ സർ‍­ട്ടി­ഫി­ക്കറ്റ് : ഇന്ത്യൻ അധ്യാ­പകർ­ക്കെ­തി­രെ­ നടപടി­ തു­ടങ്ങി­


ദു­ബൈ‍‍ ­‍‍: വി­വി­ധ ഗൾ­ഫ് രാ­ജ്യങ്ങളി­ലെ­ വി­ദ്യാ­ഭ്യാ­സ വകു­പ്പ് നി­ഷ്‌കർ­ഷി­ക്കു­ന്ന യോ­ഗ്യതയി­ല്ലാ­ത്ത ഇന്ത്യക്കാ­രാ­യ അധ്യാ­പകരെ­ തൊ­ഴി­ലിൽ നി­ന്ന് പി­രി­ച്ചു­വി­ട്ടു­ തു­ടങ്ങി­. യു­.എ.ഇ, ഖത്തർ, സൗ­ദി­ അറേ­ബ്യ എന്നീ­ രാ­ജ്യങ്ങളി­ലാണ് നടപടി­ക്ക് തു­ടക്കം കു­റി­ച്ചി­ട്ടു­ള്ളത്. ഈ രാ­ജ്യങ്ങളിൽ പ്രവർ­ത്തി­ക്കു­ന്ന ഇന്ത്യൻ സ്‌കൂ­ളു­കൾ, ബ്രി­ട്ടീ­ഷ്, അമേ­രി­ക്കൻ തു­ടങ്ങി­ നി­രവധി­ സ്‌കൂ­ളു­കളാണ് നടപടി­ സ്വീ­കരി­ച്ചു­ തു­ടങ്ങി­യത്. ഇതോ­ടെ­ ഈ രാ­ജ്യങ്ങളിൽ ജോ­ലി­ചെ­യ്യു­ന്ന നൂ­റു­കണക്കിന് അധ്യാ­പകരു­ടെ­യും അധ്യാ­പി­കമാ­രു­ടെ­യും കു­ടുംബങ്ങളാണ് തൊ­ഴിൽ നഷ്ടപ്പെ­ട്ട് സ്വന്തം നാ­ടു­കളി­ലേ­ക്ക് തി­രി­ക്കു­ന്നത്. ഇതിൽ ഭൂ­രി­ഭാ­ഗവും മലയാ­ളി­കളാ­ണ്.

ഗൾ­ഫ് രാ­ജ്യങ്ങളിൽ പ്രവർ­ത്തി­ക്കു­ന്ന അധ്യാ­പകർ­ക്ക് ഈ രാ­ജ്യങ്ങളി­ലെ­ വി­ദ്യാ­ഭ്യാ­സ വകു­പ്പ് നി­ഷ്‌കർ­ഷി­ക്കു­ന്ന യോ­ഗ്യത വേ­ണമെ­ന്നത് നി­ർ­ബന്ധമാ­ണ്. ബി­രു­ദമാണ് അടി­സ്ഥാ­ന യോ­ഗ്യതയാ­യി­ ഈ രാ­ജ്യങ്ങൾ പരി­ഗണി­ക്കു­ന്നത്. 

എന്നാൽ സർ‍­ക്കാർ, എയ്ഡഡ്, സ്വാ­ശ്രയ കോ­ളേ­ജു­കളിൽ നി­ന്ന് ബി­രു­ദം പൂ­ർ‍­ത്തി­യാ­ക്കി­യവർ­ക്ക് മാ­ത്രമേ­ ഗൾ­ഫ് രാ­ജ്യങ്ങളി­ലെ­ വി­ദ്യാ­ഭ്യാ­സ വകു­പ്പു­കൾ അംഗീ­കാ­രം നൽ­കു­ന്നു­ള്ളൂ­. ഇത്തരം ഉദ്യോ­ഗാ­ർ­ത്‍ഥി­കൾ­ക്ക് തു­ല്യതാ­ സർ‍­ട്ടി­ഫി­ക്കറ്റ് (ഈക്വലൻ­സി­) നൽ­കി­ വരാ­റു­ണ്ട്. ഈ സർ­ട്ടി­ഫി­ക്കറ്റ് ലഭി­ച്ചവരെ­ മാ­ത്രമേ­ ജോ­ലി­യിൽ തു­ടരാൻ അനു­വദി­ക്കാ­വൂ­ എന്ന് കർ­ശന നി­ർ­ദ്ദേ­ശമാണ് വി­ദ്യാ­ഭ്യാ­സ വകു­പ്പു­കൾ നൽ­കി­യി­ട്ടു­ള്ളത്.

കേ­രളമു­ൾ­പ്പെ­ടെ­യു­ള്ള സംസ്ഥാ­നങ്ങളിൽ നി­ന്ന് ബി­രു­ദം നേ­ടി­യവരിൽ വലി­യൊ­രു­ ശതമാ­നം പേ­രും സർ­ക്കാർ സ്ഥാ­പനങ്ങളി­ലോ­ അംഗീ­കൃ­ത സ്ഥാ­പനങ്ങളി­ലോ­ പഠനം നടത്തി­യവരല്ല. സർ­ക്കാർ സ്ഥാ­പനങ്ങളി­ലും അഫി­ലി­യേ­റ്റഡ് ചെ­യ്ത സ്ഥാ­പനങ്ങളി­ലും പ്രവേ­ശനം നേ­ടാ­ത്തവർ ഓരോ­ സർ­വ്‍വകലാ­ശാ­ലക്ക് കീ­ഴിൽ പ്രൈ­വറ്റ് ആയി­ട്ടാണ് രജി­സ്റ്റർ ചെ­യ്ത് പഠി­ച്ചി­ട്ടു­ള്ളത്. പാ­രലൽ കോ­ളേ­ജു­കൾ, ദഅ്‌വാ­ കോ­ളേ­ജു­കൾ, കോ­ഒാ­പറേ­റ്റീവ് കോ­ളേ­ജു­കൾ തു­ടങ്ങി­യ സ്ഥാ­പനങ്ങളിൽ പഠനം നടത്തി­യവരെ­ല്ലാം പ്രൈ­വറ്റ് ആയി­ട്ടാണ് രജി­സ്റ്റർ ചെ­യ്ത് പഠി­ച്ചി­രു­ന്നത്.

ഇത്തരം വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് ഇന്റേ­ണൽ മാ­ർ­ക്കിന് പകരമാ­യി­ അധി­കമാ­യി­ ഒരു­ വി­ഷയം കൂ­ടി­ പഠി­ക്കേ­ണ്ടതു­ണ്ടാ­യി­രു­ന്നു­. ഇപ്പോ­ഴും ഈ രീ­തി­യിൽ ആയി­രക്കണക്കിന് വി­ദ്യാ­ർ­ത്ഥി­കൾ പഠനം തു­ടർ­ന്ന് വരി­കയാ­ണ്. ഇത്തരത്തിൽ ബി­രു­ദം പൂ­ർ­ത്തി­യാ­ക്കി­യ ഉദ്യോ­ഗാർ­ത്ഥി­കൾ­ക്കും സർ­ക്കാർ അംഗീ­കൃ­ത സ്ഥാ­പനങ്ങളിൽ പഠനം പൂ­ർ­ത്തി­യാ­ക്കി­യവർ­ക്കും ഒരേ­ സർ‍­ട്ടി­ഫി­ക്കറ്റാണ് നൽ­കി­വരു­ന്നത്.

അതേ­സമയം ഗൾ­ഫ് രാ­ജ്യങ്ങളിൽ ജോ­ലി­ക്കെ­ത്തു­ന്പോൾ പഠനം നടത്തി­യത് റഗു­ലർ, പ്രൈ­വറ്റ് എന്നി­ങ്ങനെ­ കൃ­ത്യമാ­യി­ കോ­ൺ­സു­ലേ­റ്റും സർ­വ്‍വകലാ­ശാ­ലകളു­മാ­യി­ ചേ­ർ­ന്ന് അന്വേ­ഷി­ക്കു­ന്നു­ണ്ട്. ഇത്തരത്തിൽ‍ പ്രൈ­വറ്റ് ആയി­ രജി­സ്റ്റർ ചെ­യ്തവരെ­ അയോ­ഗ്യരാ­ക്കു­ന്ന നടപടി­ കർ­ക്കശമാ­ക്കി­യതാ­ണ് നി­രവധി­ പേ­രു­ടെ­ തൊ­ഴിൽ നഷ്ടത്തിന് കാ­രണമാ­യത്.

യു­.എ.ഇയി­ലെ­ വടക്കൻ‍ എമി­റേ­റ്റു­കളാ­യ അജ്മാൻ, ഷാ­ർ­ജ, റാ­സൽ ഖൈ­മ, ഉമ്മു­ൽ ഖു­വൈൻ എന്നി­വി­ടങ്ങളിൽ ഇതി­നകം നൂ­റോ­ളം പേ­ർ­ക്ക് സ്‌കൂ­ളു­കൾ ജോ­ലി­ അവസാ­നി­പ്പി­ക്കാൻ നോ­ട്ടീസ് നൽ­കി­ കഴി­ഞ്ഞു­. ഗൾ­ഫ് രാ­ജ്യങ്ങളിൽ വേ­നലവധി­ കഴി­ഞ്ഞ് സപ്തംബർ മാ­സത്തിൽ സ്‌കൂ­ളു­കൾ തു­റക്കാ­നി­രി­ക്കെ­ സപ്തംബർ 31നകം അംഗീ­കാ­രം നേ­ടാൻ കഴി­യാ­ത്തവരോട് ജോ­ലി­ അവസാ­നി­പ്പി­ക്കാ­നാണ് നോ­ട്ടീസ് നൽ­കി­യി­ട്ടു­ണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed