നിതിൻ രാജിന്റെ മരണം: പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്


ഷീബ വിജയൻ

കണ്ണൂരിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മരണത്തിന് തൊട്ടുമുമ്പ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്ക് ഫോൺ കോളുകൾ വന്നതിനെ തുടർന്ന് പ്രിൻസിപ്പൽ നിതിനെ വിളിപ്പിച്ചിരുന്നു. അധ്യാപകരുടെ അധിക്ഷേപവും ലോൺ ആപ്പിന്റെ ഭീഷണിയും നിതിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്നാണ് പ്രാഥമിക നിഗമനം. അധ്യാപകരായ ഡോ. എം.കെ റാം, ഡോ.സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

article-image

dfsvdsfadfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed