സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ട് ജില്ലകളിൽ ഒഴികെ താപനില മുന്നറിയിപ്പ്
ഷീബ വിജയൻ
സംസ്ഥാനത്ത് വേനൽച്ചൂട് അസഹനീയമായി തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് പ്രവചനം. കൊല്ലത്ത് 39 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെ താപനില ഉയരാമെന്നതിനാൽ പകൽ സമയത്ത് പുറത്തിറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
dsadsds




