നോയിഡയിൽ തൊഴിലാളി പ്രക്ഷോഭം; 300 പേർ അറസ്റ്റിൽ; ഗൂഢാലോചനയെന്ന് സർക്കാർ
ഷീബ വിജയൻ
വേതന വർധന ആവശ്യപ്പെട്ട് നോയിഡയിൽ ടെക്സ്റ്റൈൽ തൊഴിലാളികൾ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടർന്ന് 300 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനിടെ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും പോലീസിന് നേരെ കല്ലേറുണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ ഈ സമരത്തിന് പിന്നിൽ പാക് ബന്ധമുള്ള സംഘടനകളുടെ ഗൂഢാലോചനയുണ്ടോ എന്ന് സംശയിക്കുന്നതായി ഉത്തർപ്രദേശ് തൊഴിൽ മന്ത്രി അനിൽ രാജ്ഭർ പറഞ്ഞു. പുറത്തുനിന്നുള്ളവരാണ് അക്രമത്തിന് പിന്നിലെന്നും സമാധാന അന്തരീക്ഷം തകർക്കാൻ ആസൂത്രിത ശ്രമം നടന്നതായും സർക്കാർ ആരോപിക്കുന്നു.
q3 e3re3qrwe32




