ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ മെയ് എട്ടു മുതൽ ഒമാനിൽ സന്ദർശനം നടത്തും


മസ്കറ്റ് : സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷൻ ആയ പരിശുദ്ധ പാത്രിയർകീസ് ബാവാ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ മെയ് എട്ടു മുതൽ പന്ത്രണ്ടു വരെ ഒമാനിൽ സന്ദർശനം നടത്തും. ഒമാനിൽ ആദ്യമായി എത്തുന്ന ബാവ ഒമാൻ സർക്കാരിന്റെ അതിഥിയായാണ്  എത്തുന്നത്.അദ്ദേഹത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ ബിഷപ്പുമാരും അദ്ദേഹത്തെ അനുഗമിക്കും .ഒമാനിലെ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനൊപ്പം ഗാലയിൽ പുതുതായി പണികഴിപ്പിച്ച യാക്കോബായ സുറിയാനി ദേവാലായത്തിന്റെ അഭിഷേക കൂദാശയും ഇതോടൊപ്പം നടക്കും . മെയ് എട്ടു ചൊവ്വാഴ്ച വൈകുന്നേരം ഒമാനിൽ എത്തുന്ന ബാവ അന്ന് രാത്രി നടക്കുന്ന പരിപാടിയിൽ ഒമാനിലെയും,യു.എ ഇ യിലെയും പൗര പ്രമുഖരെയും ,രാജകുടുംബ അംഗങ്ങളെയും കാണും.

മെയ് ഒൻപതിന് ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് റൂവി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവക്കും ശ്രേഷ്ട കാതോലിക്കാ ബാവക്കും ,മെത്രോപ്പോലീത്താമാർക്കും സ്വീകരണം നൽകും . തുടർന്ന് പരിശുദ്ധ ബാവായുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും. മെയ് പത്തിന് വ്യാഴാഴ്ചയാണ് ഗാലയിൽ പുതുതായി പണി കഴിപ്പിച്ച യാക്കോബായ സുറിയാനി പള്ളിയുടെ ഉത്ഘാടനം നടക്കുക . അന്ന് അദ്ദേഹത്തിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും .മെയ് പതിനൊന്നിന് സലാലയിൽ പോകുന്ന ബാവ സെന്റ് ജോൺസ് സുറിയാനി പള്ളിയിൽ വിശുദ്ധ കുർബാന നടത്തും. ശനിയാഴ്ച ഒമാനിൽ നിന്ന് അദ്ദേഹം തിരിച്ചു പോകും.

സുറിയാനി ഓർത്തഡോക്സ് സഭയുടെ നൂറ്റി ഇരുപത്തിമൂന്നാമതു പാത്രിയാര്കീസാണ് ബാവ. രണ്ടായിരത്തി പതിനാലിന് ആണ് അദ്ദേഹം വാഴിക്കപ്പെട്ടതു. വൈദ്യശാസ്ത്രത്തിൽ ബിരുദവും ,തിയോളജിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് ബാവ ഗാലയിൽ കമാണ്ടർ ഡോക്ക്ടർ തോമസ് അലക്‌സാണ്ടറുടെ നേതൃത്വത്തിൽ ആണ് ദേവാലയംപണിതത്‌. തോമസ് അലക്‌സാണ്ടർക്കൊപ്പം ഫാദർ ബേസിൽ വർഗീസ് ,ഫാദർ അനീഷ് പി.ജെ, ഡോക്ടർ രഞ്ജി മാത്യു,ഡോക്ടർ .പി.സി.ഷെറിമോൻ, ഷിബു കെ.ജേക്കബ് , ജോർജ് വർഗീസ് , ബിജു ജെക്കബ് വെണ്ണിക്കുളം, ബിന്ദു പാലക്കൽ , എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

You might also like

  • Lulu Exchange
  • Straight Forward

Most Viewed