ഒമാനിലെ പ്രഥമ ഇന്ത്യൻ പുസ്തക മേള ആരംഭിച്ചു
മസ്ക്കറ്റ് : ഒമാനിലെ ആദ്യത്തെ ഇന്ത്യൻ പുസ്തക മേള ആരംഭിച്ചു. ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബും ഇന്ത്യൻ എംബസിയും നാഷനൽ ബുക്ക് ട്രസ്റ്റിന്റെ കൂടെ സഹകരണത്തോടെ നടത്തുന്ന മേളയിൽ പന്ത്രണ്ട് ഭാഷകളിലുള്ള അന്പതിനായിരത്തോളമുള്ള പുസ്തകങ്ങൾ എത്തിക്കുന്നത് ഒമാനിലെ പ്രധാന പുസ്തക വിതരണക്കാരായ അൽ ബഹ്ജ് ബുക്സ് ആണ്.
ബുധൻ രാത്രി ഏഴര മണിക്ക് ഇന്ത്യൻ അംബാസിഡർ ഇന്ദ്രാമണി പാെണ്ധയാണ് മേള ഉദ്ഘാടനം ചെയ്തത്. മേളയ്ക്ക് അനുബന്ധമായി ക്വിസ്, പെയിന്റിംഗ്, മത്സരങ്ങളും നടക്കും. അന്പത് ശതമാനം വരെ കിഴിവിൽ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും േസ്റ്റഷനറി സാധനങ്ങളും ലഭിക്കുന്ന സ്റ്റാളുകൾ മേളയിൽ ഉണ്ടാവും.
പതിനൊന്നാം തീയ്യതി രാത്രി ഏഴു മണി മുതലും തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 മണി വരെയുമാണ് മേള. ഐ.എസ്.സി ഹാളിനകത്താണ് പുസ്തകമേളയും മറ്റു പരിപാടികളും നടക്കുന്നതെങ്കിൽ പുറത്ത് മറ്റു സ്ഥാപനങ്ങളുടെ സ്റ്റാളുകളും ചായക്കടകളും സജ്ജീകരിക്കുന്നുണ്ട്.
ഒമാനിൽ വിദേശികളുടെ നേതൃത്വത്തിൽ ഒരു പുസ്തകമേള ആദ്യമായാണ് നടക്കുന്നത്.

