ഒമാനിൽ ടൂറിസ്റ്റ് വിസ ഇനി ഓൺലൈനിലൂടെ മാത്രം
ഒമാനിലേക്കുള്ള ടൂറിസ്റ്റ് വിസ ഇനി ഓൺലൈനിലൂടെ മാത്രം. മാർച്ച് 21 മുതൽ ഇത് പ്രാബല്യത്തിൽ വരും. ടൂറിസ്റ്റ് വിസ, എക്സ്പ്രസ് വിസ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ഇന്ത്യയുൾപ്പെടെ 28 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഇത്തരത്തിൽ സന്ദർശകവിസ അനുവദിച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ വിസ കൗ−റിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായമാകുമെന്ന് അധികൃതർ അറിയിച്ചു. എയർപോർട്ടിലെ വിസാ ഡെസ്കുകളിൽനിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല. ഒമാൻ സന്ദർശിക്കുന്നവർ ഒമാൻ പോലീസിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി അപേക്ഷ സമർപ്പിക്കണം.
യാത്രാരേഖകളും മറ്റ് വിശദാംശങ്ങളും അപേക്ഷയ്ക്കൊപ്പം നൽകണം. ക്രെഡിറ്റ് −ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഔദ്യോഗിക ഇ−പേയ്മെന്റ് പോർട്ടൽ വഴിയാണ് ഫീസ് അടക്കേ−ത്. നടപടികൾ പൂർത്തിയായാൽ ഇ−-വിസ ഇ−−-മെയിൽവഴി ലഭിക്കും. ഇതിന്റെ പ്രിന്റാണ് വിമാനത്താവളത്തിൽ കാണിക്കേ−ത്. ഇ−−-വിസ സംവിധാനം കഴിഞ്ഞവർഷം നിലവിൽ വന്നെങ്കിലും നിർബന്ധമാക്കിയിരുന്നില്ല. സ്പോൺസർ ഇല്ലാതെ ടൂറിസ്റ്റ് വിസയിൽ ഒമാൻ സന്ദർശിക്കാൻ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക ഒക്ടോബറിൽ പുറത്തുവിട്ടിരുന്നു.

