മദ്യപിച്ച് എതിർദിശയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി; 6,200 ലധികം ദിനാർ നഷ്ടപരിഹാരം നൽകാൻ ബഹ്റൈൻ കോടതി ഉത്തരവ്
പ്രദീപ് പുറവങ്കര
മനാമ: മദ്യലഹരിയിൽ എതിർദിശയിലേക്ക് വാഹനം ഓടിച്ച് കാർ ഇടിച്ചു തകർത്ത കേസിൽ ജിസിസി പൗരന് പിഴ. വാടകക്കെടുത്ത കാർ അപകടത്തിൽ പെട്ടതിനെ തുടർന്ന് 6,204.570 ബഹ്റൈനി ദിനാർ നഷ്ടപരിഹാരം നൽകാൻ ഹൈ സിവിൽ കോടതിയാണ് ഉത്തരവിട്ടത്.
ഒരു ദിവസത്തേക്ക് 30 ദിനാർ നിരക്കിൽ വാടകക്കെടുത്ത വാഹനം എടുത്ത് മണിക്കൂറുകൾക്കകമാണ് അപകടമുണ്ടായത്. റോഡിൽ ശ്രദ്ധിക്കാതെയും ഗതാഗത നിയമങ്ങൾ ലംഘിച്ച് എതിർദിശയിലേക്ക് വാഹനം ഓടിച്ച പ്രതി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന് 6,000 ദിനാറിലധികം രൂപയുടെ കേടുപാടുകളാണ് സംഭവിച്ചത്.
അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നതിനാൽ ഇൻഷുറൻസ് കമ്പനി തുക നൽകാൻ തയ്യാറായില്ല. തുടർന്നാണ് വാടക കമ്പനി കോടതിയെ സമീപിച്ചത്. വാടക കരാർ, പൊലീസിന്റെ ആക്സിഡന്റ് റിപ്പോർട്ട്, ഫോട്ടോകൾ, റിപ്പയർ എസ്റ്റിമേറ്റ് എന്നിവ കമ്പനി കോടതിയിൽ ഹാജരാക്കി. കോടതി നടപടികളിൽ പ്രതി ഹാജരാകുകയോ മറുപടി നൽകുകയോ ചെയ്തില്ല. തുടർന്നാണ് കേടുപാടുകൾ തീർക്കുന്നതിനുള്ള തുകയും 3 ശതമാനം നിയമപരമായ പലിശയും ഉൾപ്പെടെ 6,204.570 ദിനാർ നൽകാൻ കോടതി ഉത്തരവിട്ടത്.
dsfsdf

