സ്തനാർബുദ രോഗിയുടെ മരണം: ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോക്ടറെ കുറ്റവിമുക്തയാക്കി ബഹ്റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: സ്തനാർബുദത്തെ തുടർന്ന് മരിച്ച രോഗിയുടെ ചികിത്സയിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് പ്രമുഖ സ്തനാർബുദ സർജനെതിരെ എടുത്ത കേസിൽ കോടതി വിധി. ഡോക്ടർക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഹൈക്കോടതി പൂർണ്ണമായി തള്ളിക്കളയുകയും അവരെ കുറ്റവിമുക്തയാക്കുകയും ചെയ്തു.

രോഗിയായ 53 കാരിയായ അമ്മ സ്വന്തം ഇഷ്ടപ്രകാരമാണ് കാൻസർ ചികിത്സകൾ നിരസിച്ചതെന്ന് കോടതി വ്യക്തമാക്കി. മകന്റെ തുണ നഷ്ടപ്പെടുമെന്ന ഭയത്താലും അർബുദ വിവരം രഹസ്യമാക്കി വെക്കാൻ ആഗ്രഹിച്ചതിനാലും ബയോപ്സി, കീമോതെറാപ്പി, റേഡിയോ തെറാപ്പി എന്നിവയുൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സകൾ ചെയ്യാൻ രോഗി തയ്യാറായിരുന്നില്ല. ഇത് സംബന്ധിച്ച രേഖകളിൽ രോഗി സ്വന്തം കൈപ്പടയിൽ ഒപ്പിട്ടു നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

കേസിൽ എൻഎച്ച്ആർഎയുടെ മെഡിക്കൽ പിഴവ് സമിതി നൽകിയ റിപ്പോർട്ടും കോടതി തള്ളി. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ രോഗികളെ നിർബന്ധിച്ച് ചികിത്സ നടത്താൻ ഡോക്ടർമാർക്ക് അധികാരമില്ലെന്നും, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ഡോക്ടറെ കുറ്റക്കാരിയായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കാൻസർ മറ്റു അവയവങ്ങളിലേക്ക് പടർന്നതിനെ തുടർന്ന് 2024 മെയ് മാസത്തിലാണ് രോഗി മരണപ്പെട്ടത്. തുടർന്ന് രോഗിയുടെ സഹോദരന്റെ പരാതിയെ തുടർന്നാണ് പ്രോസിക്യൂഷൻ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ രോഗി ചികിത്സ നിഷേധിച്ചതാണെന്ന് ഡോക്ടറും അവരുടെ അഭിഭാഷകരും കോടതിയിൽ തെളിവുകൾ സഹിതം സമർപ്പിച്ചിരുന്നു.

article-image

ssadf

You might also like

  • Lulu Exchange
  • Straight Forward

Most Viewed