അടുത്ത 15 വർഷം ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കാനുള്ള താരത്തിന്റെ കാത്തിരിപ്പിലാണെന്ന് കപിൽ ദേവ്


ശാരിക

ഗ്രേറ്റർ നോയിഡ: സച്ചിൻ ടെണ്ടുൽക്കർക്കും രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും ശേഷം ഇന്ത്യൻ ക്രിക്കറ്റിനെ അടുത്ത 15 വർഷത്തോളം മുന്നോട്ട് നയിക്കാൻ ശേഷിയുള്ള പുതിയ താരോദയത്തിനായുള്ള കാത്തിരിപ്പിലാണ് താനെന്ന് ഇതിഹാസ താരം കപിൽ ദേവ്. പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, ഗ്രേറ്റർ നോയിഡയിൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്റിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിരാട് കൊഹ്‌ലിയുടെ പിൻഗാമിയാകാൻ സാധ്യതയുള്ള യുവതാരങ്ങളെയാണ് താൻ എപ്പോഴും ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക ക്രിക്കറ്റിൽ താരങ്ങൾക്ക് നിരന്തരം പരിക്കേൽക്കുന്നതിനെക്കുറിച്ചും, പ്രത്യേകിച്ച് ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കപിൽ ദേവ് വ്യക്തമായ മറുപടി നൽകി. "കൂടുതൽ ക്രിക്കറ്റ് കളിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി. കുറച്ചുമാത്രം കളിക്കുകയും പെട്ടെന്ന് കൂടുതൽ മത്സരങ്ങൾ കളിക്കാൻ ഇറങ്ങുകയും ചെയ്യുമ്പോഴാണ് പരിക്കേൽക്കാൻ സാധ്യത കൂടുതലുള്ളത്. നിരന്തരം കളിക്കുമ്പോൾ ശരീരം അതുമായി പൊരുത്തപ്പെടും," അദ്ദേഹം വ്യക്തമാക്കി.

ജസ്പ്രീത് ബുംറയുടെ ബോളിംഗ് ആക്ഷനെ കപിൽ ദേവ് വാനോളം പ്രശംസിച്ചു. അത്തരമൊരു ബോളിംഗ് ആക്ഷനിലൂടെ ലോകത്തിലെ ഏറ്റവും മികച്ച ബോളറാകാൻ കഴിയില്ലെന്ന തങ്ങളെപ്പോലുള്ളവരുടെ മുൻവിധികൾ ബുംറ തിരുത്തിയെഴുതിയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന മുൻ താരം വിനോദ് കാംബ്ലിക്ക് പണം നൽകാൻ താൻ തയ്യാറല്ലെന്നും കപിൽ വ്യക്തമാക്കി. "അവനെ സഹായിക്കാൻ എല്ലാവർക്കും കഴിയും, എന്നാൽ അവൻ സ്വയം അതിന് തയ്യാറാകണം. കാംബ്ലിക്ക് പണം നൽകാൻ ഞാൻ വിശ്വസിക്കുന്നില്ല, പകരം അവന്റെ ആശുപത്രി ചെലവുകളോ റീഹാബ് ചെലവുകളോ വഹിക്കാൻ ഞാൻ തയ്യാറാണ്. അവന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അവൻ തന്നെയാണ്," കപിൽ കൂട്ടിച്ചേർത്തു.

article-image

arwer

You might also like

  • Lulu Exchange
  • Straight Forward

Most Viewed