ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു; മിന്നൽ സമരങ്ങൾക്ക് തയ്യാറാകാൻ രാഹുൽ ഗാന്ധിയുടെ നിർദേശം
ശാരിക
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യത. മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോടും ഇന്ത്യാസഖ്യ നേതാക്കളോടും വിളിപ്പുറത്തുണ്ടാകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ ആകണമെന്നാണ് നിർദേശം. എന്നാൽ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലുള്ളതിനാൽ സുപ്രീംകോടതിയിലെ നടപടികൾ എന്താകുമെന്ന് അറിയാൻ കാത്തിരിക്കണമെന്നാണ് ഇന്ത്യാസഖ്യത്തിലെ മറ്റു ചില നേതാക്കളുടെ നിലപാട്.
അതേസമയം, പ്രതിഷേധക്കാർ ജന്തർമന്തർ വളയാൻ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി ദില്ലിയിൽ ഒക്ടോബർ 20 വരെ കേന്ദ്രസേനകളുടെ സാന്നിധ്യം ഉണ്ടാകണമെന്ന് ദില്ലി പൊലീസ് ആവശ്യപ്പെട്ടു. 273 കമ്പനി കേന്ദ്രസേനയെ ഒക്ടോബർ 20 വരെ ദില്ലിയിൽ നിലനിർത്തണമെന്ന് കാട്ടി പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
മറുവശത്ത്, ജന്തർമന്തറിലേക്ക് അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ച കേസിൽ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെ കോടതി അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇവരെ തീഹാർ ജയിലിലേക്ക് മാറ്റും.
cdsf

