ഉത്തർപ്രദേശിൽ പുള്ളിപ്പുലി ആക്രമണം; രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം


ശാരിക

ലഖിംപുർഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി, ബഹറായിച് ജില്ലകളിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. ഏഴു വയസുകാരായ സാനിയ, രോഹിത് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ ഭോഝിയ ഗ്രാമത്തിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് സാനിയയെ പുലി പിടികൂടിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള കരിമ്പുപാടത്തുനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബഹറായിച്ചിലെ ഭദരിയ ഗ്രാമത്തിലാണ് രോഹിത് ആക്രമിക്കപ്പെട്ടത്. രാത്രി വീടിനു സമീപമുള്ള പാടത്തുനിൽക്കുമ്പോൾ ആക്രമിച്ച പുലി, നാട്ടുകാർ ഓടിയെത്തിയതോടെ കുട്ടിയെ കരിമ്പിൻപാടത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. പിന്നീട് നടത്തിയ തിരച്ചിലിലാണ് രോഹിതിന്റെ മൃതദേഹം ലഭിച്ചത്.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed