സ്വദേശികളിൽ 17,921 പേർക്ക് പുതുതായി തൊഴിൽ ലഭിച്ചതായി ബഹ്റൈൻ തൊഴിൽ മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനി പൗരന്മാർക്കായി തൊഴിൽ അവസരങ്ങൾ വിപുലീകരിക്കാനും, അവരുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള സർക്കാർ പദ്ധതികളുടെ പുരോഗതി തൊഴിൽ മന്ത്രാലയം പുറത്ത് വിട്ടു. 2026 ലെ മൂന്നാം പാദം വരെയുള്ള കണക്കുകൾ പ്രകാരം 17,921 പേർക്ക് തൊഴിൽ നൽകാൻ കഴിഞ്ഞതായി തൊഴിൽ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വർഷം 25,000 ബഹ്റൈനികൾക്ക് തൊഴിൽ നൽകുകയെന്ന വാർഷിക ലക്ഷ്യത്തിന്റെ 72 ശതമാനമാണ് ഇതിനോടകം കൈവരിച്ചത്. കൂടാതെ, 15,000 പേരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ 71 ശതമാനവും (10,580 പേർ) പൂർത്തിയായിട്ടുണ്ട്.

തൊഴിൽ ലഭിച്ചവരിൽ 5,521 പേർ മുൻപ് തൊഴിൽ പരിചയമില്ലാത്തവരാണ്. 4,725 പേർ ആറുമാസത്തിലധികമായി ജോലിയില്ലാതെ ഇരുന്നവരാണെങ്കിൽ, 4,689 പേർ ആറുമാസത്തിൽ താഴെയും 2,986 പേർ ഒന്ന് മുതൽ ആറുമാസം വരെ തൊഴിലില്ലാതെ കഴിഞ്ഞിരുന്നവരുമാണ്.

പരിശീലന പരിപാടികളിൽ പങ്കെടുത്ത 10,580 പേരിൽ 7,066 പേർ തൊഴിലന്വേഷകരും, 3,023 പേർ നിലവിൽ ജോലി ചെയ്യുന്നവരും, 491 പേർ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങളിൽ പെട്ടവരുമാണ്.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed