നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ ഒരൊറ്റ ചോദ്യപേപ്പർ രീതി ഒഴിവാക്കണമെന്ന് നന്ദൻ നിലേകനി


ശാരിക

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയാൻ പരീക്ഷാ രീതിയിൽ സമഗ്രമായ മാറ്റം വരുത്തണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി. ഒരൊറ്റ ചോദ്യപേപ്പറിനെ ആശ്രയിക്കുന്ന നിലവിലെ സംവിധാനമാണ് ചോർച്ചയ്ക്ക് വഴിയൊരുക്കുന്നതെന്നും അത്തരം വിപണി ഇല്ലാതാക്കാൻ രണ്ടു പ്രധാന നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു.

വിപുലമായ ചോദ്യബാങ്ക് തയ്യാറാക്കി, പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കമ്പ്യൂട്ടർ വഴി യാദൃച്ഛികമായി ചോദ്യങ്ങൾ തിരഞ്ഞെടുത്ത് പരീക്ഷ നടത്തുകയാണ് ആദ്യ നിർദേശം. ഇതിലൂടെ മുൻകൂട്ടി ചോർത്താൻ ചോദ്യപേപ്പർ ലഭ്യമാകാതെ വരും. പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കി ഡിജിറ്റലാക്കുക എന്നതാണ് രണ്ടാമത്തെ നിർദേശം. ഇതിനായി രാജ്യത്തെ പരീക്ഷാ കേന്ദ്രങ്ങളുടെ ശൃംഖല കൂടുതൽ വിപുലീകരിക്കണം.

ചോർച്ച ഉണ്ടായ ശേഷം നടപടിയെടുക്കുന്നതിന് പകരം ചോർച്ച തടയുന്ന രീതിയിൽ സംവിധാനം ശക്തമാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ സമിതിയുടെ ശുപാർശകൾ നടപ്പിലാക്കാൻ പ്രധാനമന്ത്രിക്ക് താല്പര്യമുണ്ടെന്നും നിലേകനി വ്യക്തമാക്കി.

article-image

zxczc

You might also like

  • Lulu Exchange
  • Straight Forward

Most Viewed