സൗ­ദി­യി­ലെ­ അസീ­റിൽ ഒന്പത് മേ­ഖലകളിൽ സ്വദേ­ശി­വൽ­ക്കരണം നടപ്പാ­ക്കും


റിയാദ്:  സൗദിയിലെ അസീർ പ്രവിശ്യയിൽ  ഒന്പത് മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ധാരണാ പത്രത്തിൽ അ
സീർ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരനും തൊഴിൽ സാമൂഹിക വികസന മന്ത്രി ഡോക്ടർ അലി അൽ ഗഫീസും ഒപ്പുവെച്ചു. 

സ്വകാര്യ ഗേൾസ് സ്കൂളുകൾ ,ഷോപ്പിംഗ് മാളുകൾ, ട്രാവൽ ഏജൻസികൾ, ഇൻഷൂറൻസ് കന്പനി ഓഫിസുകൾ, സ്വകാര്യ തപാൽ ഓഫിസുകൾ ,
സന്നദ്ധ സംഘടനകൾ, സാമൂഹിക വികസന കമ്മറ്റി ഓഫിസുകൾ, ചരക്ക് നീക്ക മേഖലയിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ, വാഹനങ്ങൾ കേടാകുന്പോൾ നീക്കം ചെയ്യുന്ന റിക്കവറി വാഹനങ്ങൾ (വിഞ്ചു വാഹനം), മിനി ലോറികൾ  തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്നിടങ്ങളിൽ സന്പൂർണ്ണ സൗദി വൽക്കരണം നടപ്പാക്കാനാണ് നീക്കം. 

സ്വദേശികൾക്കിടയിൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനാണ് ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നത്. സ്വ
യം തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് സൗദി യുവതീ യുവാക്കൾക്ക് സാന്പത്തിക സഹായം അടക്കമുള്ള പ്രോത്സാഹനം മന്ത്രാലയം നൽകും.
അതേസമയം അസീർ  പ്രവശ്യയിൽ  സന്പൂർണ്ണ സ്വദേശിവൽക്കരണം നടപ്പാകുന്നത്  മലയാളികൾ ഉൾപ്പെടെയുള്ള നിരവധി വിദേശികൾക്ക് തൊഴിൽ ഭീഷണി ഉയർത്തുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed