ബഹ്റൈനിൽ വൈദ്യുതി ബിൽ വർദ്ധിക്കുന്നു : സ്വദേശി കുടുംബങ്ങൾക്ക് സബ്സിഡി ആനുകൂല്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി എംപിമാർ


പ്രദീപ് പുറവങ്കര

മനാമ: ഒരു കുടുംബമായി ഒരേ കെട്ടിടത്തിൽ താമസിക്കുന്ന ബഹ്റൈനി പൗരന്മാർക്ക് ഉയർന്ന വൈദ്യുതി ബിൽ മൂലം വൻ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്ന് എംപിമാരുടെ പരാതി. വർദ്ധിച്ചുവരുന്ന യൂട്ടിലിറ്റി ചെലവുകളെക്കുറിച്ച് സമഗ്രമായ പാർലമെന്ററി അന്വേഷണം വേണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു. പാർലമെന്റിന്റെ പ്രതിവാര സമ്മേളനത്തിലാണ് ഈ വിഷയം ഉയർന്നുവന്നത്. ഒരേ മീറ്ററിന് കീഴിൽ ഒന്നിലധികം കുടുംബങ്ങൾ കഴിയുമ്പോൾ മൊത്തത്തിലുള്ള ഉയർന്ന ഉപഭോഗം മൂലം ബിൽ താരിഫ് ഉയർന്ന സ്ലാബുകളിലേക്ക് മാറുന്നതാണ് തിരിച്ചടിയാകുന്നത്. ഇത് വലിയ തുകയുടെ ബില്ലുകൾക്ക് കാരണമാകുന്നുവെന്ന് ഹസൻ ഇബ്രാഹിം എം.പി. ചൂണ്ടിക്കാട്ടി.

വൈദ്യുതി താരിഫ് കണക്കുകൂട്ടലുകൾ, ഉപഭോഗ സ്ലാബുകൾ, സർക്കാർ സബ്‌സിഡികളുടെ പര്യാപ്തത എന്നിവയെക്കുറിച്ച് പഠിക്കാൻ പ്രത്യേക പാർലമെന്ററി അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്ന് ഹസൻ ഇബ്രാഹിം ആവശ്യപ്പെട്ടു. വേനൽക്കാലത്ത് (മെയ് മുതൽ സെപ്റ്റംബർ വരെ) എയർകണ്ടീഷണറുകൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം വർദ്ധിക്കുന്നതിനാൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്ന വീടുകൾക്ക് മൂന്ന് തവണ വരെ സബ്‌സിഡി അലവൻസ് അനുവദിക്കണമെന്ന നിർദ്ദേശമാണ് അദ്ദേഹം മുമ്പോട്ട് വെച്ചത്. അതേസമയം നിലവിലെ രൂപത്തിൽ ഈ നിർദ്ദേശം നടപ്പാക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്. വീടുകളിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട് എന്നാണ് സർക്കാർ വാദം.

article-image

ewrewr

You might also like

  • Lulu Exchange
  • Straight Forward

Most Viewed