ഒപെക് മന്ത്രി­തല നിരീക്ഷണ കമ്മിറ്റി യോ­ഗം 21ന് മസ്‌ക്കറ്റി­ൽ


മസ്്ക്കറ്റ് : ഏഴാംമത് ഒപെക് മന്ത്രിതല നിരീക്ഷണ കമ്മിറ്റി യോഗം ഈ മാസം 21ന് മസ്‌ക്കറ്റിൽ നടക്കും.  രാജ്യാന്തര എണ്ണ ഉൽപ്പാദനവും ക്രൂഡ് ഓയിൽ വിലയും യോഗത്തിൽ ചർ‍ച്ചയാകും. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വർദ്ധന പ്രതീക്ഷ നൽകുന്നതാണെന്ന് ഒമാൻ എണ്ണ, പ്രകൃതവാതക മന്ത്രി ഡോ. മുഹമ്മദ് ബിൻ‍ ഹമദ് അൽ‍ റുഹ്മി പറഞ്ഞു. 65 ഡോളറിനും 70 ഡോളറിനും ഇടയിൽ വില സ്ഥിരപ്പെടുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. 

എന്നാൽ ജി.സി.സി രാഷ്ട്രങ്ങളുടെ സാന്പത്തിക വളർച്ചക്കും ഇതേ നിരക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ഒപെക് യോഗത്തിലും ഉൽപ്പാദന രാഷ്ട്രങ്ങൾക്ക് ഗുണകരമാ കുന്ന തീരുമാനങ്ങളുണ്ടാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed