സൗ­ദി­യി­ലെ­ ആദ്യ സി­നി­മാ­ പ്രദർ­ശനം കു­ട്ടി­കൾ­ക്കും മു­തി­ർ­ന്നവർ­ക്കും നവ്യാ­നു­ഭവമാ­യി­


ജിദ്ദ : സൗദിയിൽ  മൂന്നര പതിറ്റാണ്ടിന് ശേഷമുള്ള  ആദ്യ സിനിമാ പ്രദർശനം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ നവ്യാനുഭവമായി. സന്പൂർണ തിയേറ്ററുകൾ ആരംഭിക്കാൻ രണ്ടു മാസം കാത്തിരിക്കണമെങ്കിലും താൽക്കാലിക സംവിധാനത്തിലാണ് ജിദ്ദയിൽ ഒരാഴ്ച നീളുന്നപ്രദർശനം ആരംഭിച്ചിരിക്കുന്നത്. കൾച്‍ചറൽ ഹാളിൽ ചുവപ്പ് പരവതാനി വിരിച്ച് പ്രൊജക്ടർ സ്ഥാപിച്ചാണ് ആദ്യ തിയേറ്റർ ഒരുക്കിയിരിക്കുന്നത്. 

ചരിത്രത്തിന്‍റെ തുടക്കമാണിതെന്നും  മാർച്ച് ആദ്യത്തോടെ തിയേറ്ററുകൾ പൂർണസജ്ജമാകുമെന്നും കുട്ടികളുടെ ആനിമേഷൻ മൂവി പ്രദർശനമൊരുക്കിയ സിനിമാ 70 വക്താവ് മംദൂഹ് സാലിം പറഞ്ഞു. ധാരാളം സ്വദേശി കുടുംബങ്ങൾ ഇമോജി മൂവി കാണാനെത്തി. 

സൗദി അറേബ്യയിൽ‍ തിയേറ്ററുകൾ‍ക്ക് വീണ്ടും അനുമതി നൽ‍കാനുള്ള തീരുമാനം കഴിഞ്ഞ മാസം 11−നാണ് അധികൃതർ പ്രഖ്യാപിച്ചത്. തിയേറ്ററുകൾ ആരംഭിക്കാനും ചലച്ചിത്രങ്ങൾ‍ നിർമ്മിക്കാനും വിവിധ കന്പനികൾ ശ്രമം തുടങ്ങിയിട്ടുണ്ട്. അഭിനയിക്കാൻ ബോളിവുഡ് താരങ്ങളും സൗദിയിലെത്തുമെന്നാണ് കരുതുന്നത്. 

അവധികൾ ചെലവഴിക്കാൻ‍ ബഹ്റൈനിലേക്കും യു.എ.ഇയിലേക്കും പോകുന്ന സ്വദേശി കുടുംബങ്ങളെ സൗദിയിൽ തന്നെ പിടിച്ചു നിർത്താൻ തിയേറ്ററുകൾ ആരംഭിക്കുന്നതിലൂടെയും ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിലൂടെയും സാധിക്കുമെന്നാണ് കരുതുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed