ഒമാൻ പരി­സ്ഥി­തി­ മന്ത്രാ­ലയ സേ­വനങ്ങൾ ‍ഇലക്ട്രോ­ണിക് സംവി­ധാ­നത്തി­ലേ­ക്ക്


മസ്‌ക്കറ്റ് : ഒമാൻ പരിസ്ഥിതികാലാവസ്ഥ മന്ത്രാലയ സേവനങ്ങൾ‍ സന്പൂർ‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുന്നു. അനുമതിപത്രങ്ങൾ‍ പരമാവധി മുപ്പത് ദിവസത്തിനകം നൽ‍കുമെന്ന് ഒമാൻ‍ പരിസ്ഥിതി കാലാവസ്ഥ മന്ത്രി മൊഹമ്മദ് സലിം വ്യക്തമാക്കി. ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങൾ‍ അനുസരിച്ച് ഏറ്റവും നൂതനമായ പദ്ധതികളാണ് പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

കസ്റ്റംസ് ക്ലിയറൻസ്, റേഡിയോ ആക്റ്റീവ് വസ്തുക്കളുടെ ഇറക്കുമതിയിൽ‍ തീരുമാനമെടുക്കൽ‍, തുടങ്ങി 46 സേവനങ്ങൾ‍ ഇതിൽ‍ ഉൾ‍പ്പെടുന്നു. പൊതുമേഖല സ്ഥാപനങ്ങൾ‍, ഇ-ഗവേർ‍ൺ സേവനത്തിലേക്ക് മാറ്റുകയെന്ന ദേശിയ പദ്ധതിയുടെ ഭാഗമായാണ് നടപടി.  ഉപഭോക്താക്കൾ‍ക്കും പ്രവർ‍ത്തന പങ്കാളികൾ‍ക്കും പ്രയോജനപെടുന്ന സ്മാർ‍ട്ട് ആപ്ലിക്കേഷൻ വിപുലപെടുത്തുവാൻ നടപടികൾ‍ ആരംഭിച്ചു കഴിഞ്ഞു. ഇലക്ട്രോണിക് സേവനത്തിലേക്കുള്ള മാറ്റം മൂലം 2016ൽ‍ പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയത്തിന് 4.8 കോടി ഒമാനി റിയൽ‍ ലഭിക്കുവാൻ സാധിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed