ഇന്ധന സബ്സിഡി കാർഡ് : ഒമാനിൽ രജിസ്റ്റർ ചെയ്തത് 74,674 പേർ
മസ്്ക്കറ്റ് : സ്വദേശികൾക്ക് സർക്കാർ പ്രഖ്യാപിച്ച ഇന്ധന സബ്‌സിഡിക്കായി ഇതുവരെ രജിസ്റ്റർ ചെയ്തത് 74,674 പേർ. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്താൻ ലക്ഷ്യം വെക്കുന്ന സബ്‌സിഡിക്കായുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. നാഷണൽ സബ്‌സിഡി സിസ്റ്റം വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ പുരോഗമിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. 600 റിയാലിന് താഴെ വരുമാനമുള്ള സ്വദേശികൾക്കാണ് സർക്കാർ ഇന്ധന സബ്സിഡി പ്രഖ്യാപിച്ചത്.
ദേശീയ സബ്‌സിഡി സംവിധാനത്തിന്റെ പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും സബ്‌സിഡി കാർഡിന് അപേക്ഷിക്കാം. പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള സ്വന്തമായി വാഹനമോ ബോട്ടോ ഉള്ള സ്വദേശികൾക്കാണ് സബ്‌സിഡി കാർഡ് വഴി ആനുകൂല്യം ലഭിക്കുക. എം 91 പെട്രോളാണ് സബ്‌സിഡി നിരക്കിൽ ലഭിക്കുക.
എന്നാൽ, 180 ബൈസയോ ഇതിന് മുകളിലോ എം 91 പെട്രോളിന് നിരക്ക് വരുന്പോഴാണ് സബ്‌സിഡി കാർഡ് ഉപോയിക്കാനാകുക. 200 ലിറ്റർ വരെയാണ് ഓരോ മാസവും സബ്‌സിഡി നിരക്കിൽ പെട്രോൾ ലഭിക്കുക.
ഇന്ധന മാർക്കറ്റിംഗ് കന്പനികളാകും കാർഡ് അനുവദിക്കുക. ഇന്ധനം നിറയ്ക്കുന്നതിന് കാർഡ് നിർബന്ധ മാണ്.

