ടൂർ ഓഫ് ഒമാൻ ഫെ­ബ്രു­വരി­ 13ന് ആരംഭി­ക്കും


മസ്‌ക്കറ്റ് : മസ്‌ക്കറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുളള ടൂർ ഓഫ് ഒമാൻ സൈക്ലിംങ് മത്സരം ഫെബ്രുവരി 13ന് ആരംഭിക്കും. ഫെബ്രുവരി 18വരെ ആറ് ദിവസങ്ങളിൽ‍ ഒമാന്റെ വിവിധ മേഖലകളിലാണ് മത്സരം അരങ്ങേറുക. 

ഒന്പതാം എഡിഷനാണ് ഇത്തവണനടക്കുന്നത്. സൈക്ലിംങ് താരങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ഇതിനോടകം ആരംഭിച്ചു. രാജ്യാന്തര താരങ്ങളുടെ വലിയ നിര തന്നെ ടൂർ ഓഫ് ഒമാന്റെ ഭാഗമാകുന്നു. ബി.എം.സി റേസിംങ് ടീം അംഗമായിരുന്ന ബെൽജിയത്തിൽ‍ നിന്നുള്ള ബെൻ ഹെർമൻസ് ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed